പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം കൈ​യേ​റി​യ​താ​യി പ​രാ​തി
Wednesday, September 15, 2021 11:29 PM IST
വെ​ള്ള​റ​ട: അംഗപരിമിതയായ വീ​ട്ട​മ്മ​യു​ടെ സ്ഥ​ലം പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​യേ​റി​യ​താ​യി പ​രാ​തി. വെ​ള്ള​റ​ട ക​രി​ക്കാ​മ​ന്‍​കോ​ട് നെ​ട്ട പൊ​ങ്ങി​ല്‍ ക​ടു​വാ​ക്കു​ഴി കി​ഴ​ക്കും​ക​ര വീ​ട്ടി​ല്‍ മേ​രി സെ​ബാ​സ്റ്റ്യ​ന്‍റെ സ്ഥ​ല​മാ​ണ് വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തം​ഗം കൈ​യേ​റി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും റോ​ഡ് നി​ര്‍​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.
ഇ​തി​നൊ​പ്പം വി​ജി​ന്‍ ,ഗ്രേ​സി എ​ന്നി​വ​രു​ടെ പു​ര​യി​ട​വും ബ​ലം പ്ര​യോ​ഗി​ച്ച് കൈ​യ്യേ​റി​യ​താ​യി പ​രാ​തി​യു​ണ്ട്. സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ജി​നെ ഡ്യൂ​ട്ടി​ക്കി​ടെ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം മ​ര്‍​ദി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ അ​ധി​കാ​രി​ക​ള്‍​ക്കും ഗ്രേ​സി പ​രാ​തി ന​ല്‍​കി .

തെ​റാ​പ്പി​സ്റ്റു​ക​ളെ
നി​യ​മി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്പീ​ച്ച് ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി പ​ദ്ധ​തി​യി​ലേ​ക്ക് തെ​റാ​പ്പി​സ്റ്റു​ക​ളെ ആ​വ​ശ്യ​മു​ണ്ട്.
സ്പീ​ച്ച് ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി​യി​ൽ ഡി​പ്ലോ​മ,ഡി​ഗ്രി താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 28 ന് ​രാ​വി​ലെ 11 ന് ​പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 8281865257.