ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, September 15, 2021 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു. ക​ര​കു​ളം ഏ​ണി​ക്ക​ര സൂ​ര്യ ഗാ​ർ​ഡ​ൻ​സി​ൽ രാ​കേ​ന്ദു ഭ​വ​നി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ന്‍റെ ഭാ​ര്യ രാ​ജേ​ശ്വ​രി അ​മ്മ (62 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് നെ​ടു​മ​ങ്ങാ​ട് -പാ​ലോ​ട് റോ​ഡി​ൽ പ​ഴ​കു​റ്റി​ക്ക് സ​മീ​പം ക​ല്ലം​പാ​റ​യി​ൽ ആ​യി​രു​ന്നു അ​പ​ക​ടം . സു​ഭാ​ഷ് ച​ന്ദ്ര​നും ഭാ​ര്യ രാ​ജേ​ശ്വ​രി അ​മ്മ​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ശ്വ​രി അ​മ്മ​യെ ഉ​ട​നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ​മ​ക്ക​ൾ:​രാ​ജ​ശ്രീ, ഗീ​ത കൃ​ഷ്ണ​ൻ.