റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഒ​രു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
Wednesday, September 15, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​രു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ വി​ക​സ​ന സ​മി​തി​യു​ടെ തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നു മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു.
അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് അ​ടു​ത്ത​മാ​സം വീ​ണ്ടും യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ട​സ​ങ്ങ​ൾ മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് റോ​ഡ് പ്ര​വൃ​ത്തി​ക​ൾ, ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചും പ്ര​ള​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചു യോ​ഗം വി​ല​യി​രു​ത്തി.
റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​യ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​കെ. വി​നീ​ത്, അ​സി​സ്റ്റ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ (ജ​ന​റ​ൽ) ജി. ​സു​ധാ​ക​ര​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ വി. ​ജ​ഗ​ൽ​കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ത​ഹ​സി​ൽ​ദാ​ർ ജി. ​മോ​ഹ​ന​കു​മാ​ര​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡി. ​രാ​ജേ​ഷ്, ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.