ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 15, 2021 11:04 PM IST
മം​ഗ​ല​പു​രം : ലോ​ഡ്ജി​ൽ മു​റി വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന ര​ണ്ട് പേ​രെ മം​ഗ​ല​പു​രം പോ​ലീ​സും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.
വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് കി​ലോ ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. വെ​ഞ്ഞാ​റ​മൂ​ട് , തൈ​ക്കാ​ട്ട് സ​മ​ന്വ​യ​ന​ഗ​റി​ൽ മ​ട​വി​ളാ​ക​ത്ത് വീ​ട്ടി​ൽ നി​തി​ൻ (23) ,പാ​ല​ക്കാ​ട് ,ന​ടു​വ​ത്തൂ​പാ​റ പെ​രു​ങ്ങോ​ട് കു​റു​ശി​യി​ൽ കു​ണ്ടു​കാ​ട് വീ​ട്ടി​ൽ രാ​കേ​ഷ് (30) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
പി​ടി​യി​ലാ​യ ര​ണ്ട് പേ​രും ക്രി​മി​ന​ൽ കേ​സു​ക​ളി​ലും അ​ന​ധി​കൃ​ത മ​ദ്യ​ക​ച്ച​വ​ട​ത്തി​നും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ്.​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നും ട്രെ​യി​ൻ​മാ​ർ​ഗ​മാ​ണ് ഇ​വ​ർ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​ആ​ന്ധ്ര​യി​ൽ നി​ന്നും കി​ലോ​ഗ്രാ​മി​ന് അ​യ്യാ​യി​രം രൂ​പ​ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് മു​പ്പ​ത്തി അ​യ്യാ​യി​രം രൂ​പ​ക്ക് മു​ക​ളി​ലാ​ണ് ഇ​വ​ർ കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത് .
വി​പ​ണി​യി​ൽ ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ല​ധികം വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​രു​ച​ക്ര​വാ​ഹ​ത്തി​ൽ ക​ട​ത്തി​യ പ​ന്ത്ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘം പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​എ​ൽ. സ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ തു​ള​സീ​ധ​ര​ൻ പി​ള്ള , സു​ദ​ർ​ശ​ന​ൻ, എ​എ​സ്ഐ എ​സ്‌.​ജ​യ​ൻ ,ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഫി​റോ​സ് ഖാ​ൻ, എ​എ​സ്ഐ ബി. ​ദി​ലീ​പ് സി​പി​ഒ​മാ​രാ​യ അ​നൂ​പ് , ഷി​ജു , സു​നി​ൽ രാ​ജ് ,സു​ധീ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.