എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ത്ത് ക​വ​ർ​ച്ചാ ശ്ര​മം: യു​വാ​വ് പി​ടി​യി​ൽ
Wednesday, September 15, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ട്ട​ത്ത​റ​യി​ലെ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി സാ​ദ​ത്ത് (31) നെ​യാ​ണ് ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
എ​ടി​എം മെ​ഷീ​ൻ തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ക്ക​വെ അ​ലാ​റം മു​ഴ​ങ്ങി. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ഇ​യാ​ളു​ടെ പേ​രി​ൽ പൂ​ന്തു​റ​യി​ൽ വ​ധ​ശ്ര​മ​ക്കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.