കോ​ർ​പ്പ​റേ​ഷ​ൻ റോ​ഡി​ന്‍റെ ആ​യു​സ് ഒ​രു​വ​ർ​ഷം; ടാ​റിം​ഗി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് കൗ​ണ്‍​സി​ല​ർ
Tuesday, September 14, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ൾ റീ​ടാ​ർ ചെ​യ്താ​ൽ ആ​യു​സ് ഒ​രു​വ​ർ​ഷം മാ​ത്രം. പു​തി​യ റോ​ഡ് ടാ​ർ ചെ​യ്താ​ൽ ര​ണ്ടു വ​ർ​ഷം മാ​ത്രം ആ​യു​സ്. അ​തു​ക​ഴി​ഞ്ഞാ​ൽ റോ​ഡി​ൽ കു​ഴി​ക​ളാ​കും. ടാ​റിം​ഗി​ലെ അ​ഴി​മ​തി​യും അ​തി​നു പ്ര​തി​വി​ധി​യും നി​ർ​ദേ​ശി​ച്ച​ത് ബി​ജെ​പി​യി​ലെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ എ​ല്ലാ വ​ർ​ഷ​വും റീ​ടാ​ർ ചെ​യ്യു​ന്നു. ഇ​ത് ഒ​രു പ​തി​വാ​ക്കി​യി​ട്ടു​ണ്ട്. അ​ട​ങ്ക​ൽ തു​ക​യേ​ക്കാ​ൾ 25 ശ​ത​മാ​നം കു​റ​ച്ചാ​ണ് മി​ക്ക ക​രാ​റു​കാ​രും ക​രാ​ർ എ​ടു​ക്കു​ന്ന​ത്. 10 ല​ക്ഷം രൂ​പ​യ്ക്ക് എ​ൻ​ജി​നി​യ​ർ​മാ​ർ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ പ​ണി​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ കു​റ​ച്ച് ക​രാ​റെ​ടു​ക്കു​ന്നു. എ​ടു​ത്ത തു​ക​യ്ക്ക് പ​ണി ചെ​യ്തു തീ​ർ​ക്കാ​നാ​കി​ല്ല, ക​ഴി​യു​ന്ന​വി​ധ​ത്തി​ൽ ചെ​യ്യാ​മെ​ന്ന് ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കു​ന്നു. കു​ഴി​യി​ൽ ടാ​റൊ​ഴി​ച്ച് മെ​റ്റ​ലി​ട്ട​ശേ​ഷം റോ​ഡ് റോ​ള​ർ ഓ​ടി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ. ഇ​തു​ത​ന്നെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് മാ​നു​വ​ലി​ലി​ൽ പ​റ​യു​ന്ന​തും.
കു​റ​ച്ചു വ​ർ​ഷം മു​ന്പ് കോ​ർ​പ്പ​റേ​ഷ​ൻ ടാ​ർ ന​ട​ത്തി​യാ​ൽ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​ർ​ഷം റോ​ഡ് ഇ​ള​കാ​തെ കി​ട​ക്കു​മാ​യി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി സ്ഥി​തി​യാ​കെ മാ​റി.ഓ​രോ വ​ർ​ഷ​വും റീ​ടാ​ർ ചെ​യ്ത് കോ​ർ​പ്പ​റേ​ഷ​ൻ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ പാ​ഴാ​ക്കി​ക​ള​യു​ന്നു. ഖ​ജ​നാ​വി​ലെ പ​ണം പാ​ഴാ​ക്കി​ക​ള​യു​ന്ന ഈ ​രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നോ, മേ​യ​റോ യാ​തൊ​രു മ​റു​പ​ടി​യും ന​ൽ​കി​യി​ല്ല.