കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ക്ക​ച്ച​വ​ട തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത് സ്വാ​ഗ​താ​ർ​ഹം : ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ
Tuesday, September 14, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല ആ​രം​ഭി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മെ​ന്നു കെ​സി​ബി​സി മ​ദ്യ​വി​രു​ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ. കെ​എ​സ്ആ​ർ​ടി​സി​യു​ടെ സാ​ന്പ​ത്തി​ക ന​ഷ്ടം ബ​സ് ഡി​പ്പോ​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ച്ചു പ​രി​ഹ​രി​ക്കാ​മെ​ന്ന​ത് സ്വ​പ്നം മാ​ത്ര​മാ​ണെ​ന്ന തി​രി​ച്ച​റി​വ് വൈ​കി​യാ​ണെ​ങ്കി​ലും മ​ന​സി​ലാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും സ​മൂ​ഹ​ത്തി​ൽ സ​ജീ​വ ച​ർ​ച്ച​ക്കു വി​ഷ​യ​മാ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ മു​ഷ്യ​സ​മൂ​ഹ​ത്തി​നു വ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തും കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന ബ​സ് ടെ​ർ​മി​ന​ൽ മ​ദ്യ​ക്ക​ച്ച​വ​ടം പി​ൻ​വ​ലി​ച്ച​ത് കെ​സി​ബി​സി സ്വാ​ഗ​തം ചെ​യ്തു.