ന​വ​കേ​ര​ള പു​ര​സ്കാ​ര വി​ത​ര​ണം നാ​ളെ
Tuesday, September 14, 2021 11:13 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മി​ക​ച്ച ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ജി​ല്ല​ക​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ച ശു​ചി​ത്വ ന​ഗ​ര​ത്തി​നും ശു​ചി​ത്വ ഗ്രാ​മ​ത്തി​നു​മു​ള്ള ന​വ​കേ​ര​ള പു​ര​സ്കാ​രം ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യ്ക്കും പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​നും ല​ഭി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍​ഡും പു​ര​സ്കാ​ര​വു​മാ​ണ് ല​ഭി​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണു പു​ര​സ്കാ​ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
പു​ര​സ്കാ​ര വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ന​വ​കേ​ര​ള ക​ര്‍​മ പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​ടി.​എ​ന്‍.​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യു​ടെ പു​ര​സ്കാ​രം ഒ.​എ​സ്.​അം​ബി​ക എം​എ​ല്‍​എ​യും പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത​ന്‍റേ​ത് ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ​യും കൈ​മാ​റും.