കാ​ട്ടാ​ക്ക​ട - ബാ​ല​രാ​മ​പു​രം റോ​ഡ് ന​വീ​ക​ര​ണം: കു​ഴി​യ​ട​യ്ക്ക​ൽ മാ​ത്രം
Thursday, August 5, 2021 11:07 PM IST
കാ​ട്ടാ​ക്ക​ട : പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട - ബാ​ല​രാ​മ​പു​രം റോ​ഡി​ൽ കു​ഴി​യ​ട​യ്ക്ക​ൽ ആ​രം​ഭി​ച്ചു. പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ മാ​ത്രം ഇ​പ്പോ​ഴും ന​വീ​ക​രി​ച്ച് പോ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ​ശേ​ഷം കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്ന് റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത് .
ര​ണ്ട​ര​വ​ർ​ഷം മു​മ്പാ​ണ് ബാ​ല​രാ​മ​പു​രം - കാ​ട്ടാ​ക്ക​ട റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് പ​ത്തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ഇ​തി​നെ തു​ട​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും ഓ​ട​യു​ടെ​യും ക​ലു​ങ്കി​ന്‍റെ​യും നി​ർ​മാ​ണം ന​ട​ന്നി​രു​ന്നു. കാ​ട്ടാ​ക്ക​ട പൊ​തു​ച​ന്ത​യ്ക്ക് സ​മീ​പ​ത്ത് റോ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ജോ​ലി​ക​ൾ ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ക​രാ​റെ​ടു​ത്ത​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. തു​ട​ർ​ന്ന് പ​ണി മു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പു​തി​യ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യാ​ണ് നി​ർ​മാ​ണ​ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്.
നി​ല​വി​ൽ പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ന്നാ​ക്കു​ന്ന​ത്. ഇ​താ​ണ് നാ​ട്ടു​കാ​രി​ൽ സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. റോ​ഡ് പൂ​ർ​ണ​മാ​യും ന​വീ​ക​രി​ക്കു​ന്നെ​ങ്കി​ൽ പൊ​ളി​ഞ്ഞ​ഭാ​ഗം മാ​ത്രം ഇ​പ്പോ​ൾ ന​വീ​ക​രി​ക്കു​ന്ന​തെ​ന്തി​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്. മ​ണ്ണു​മൂ​ടി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ട​ക​ൾ പ​ല​യി​ട​ത്തും ന​വീ​ക​രി​ക്കാ​തെ​യാ​ണ് ടാ​റി​ട​ൽ ന​ട​ത്തു​ന്ന​ത്. ഓ​ട​യി​ൽ നാ​ട്ടു​കാ​ർ വാ​ഴ​ക്കൃ​ഷി വ​രെ ചെ​യ്യു​ന്നു​ണ്ട്.
എ​ന്നാ​ൽ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് ടാ​ർ ചെ​യ്ത് പോ​കു​ന്ന​ത​ല്ലാ​തെ മ​റ്റു ജോ​ലി​ക​ളൊ​ന്നും ചെ​യ്യു​ന്നി​ല്ല. ആ​ധു​നി​ക​രീ​തി​യി​ൽ ബി​റ്റു​മെ​ൻ​സ് കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഓ​ട​ക​ൾ ഉ​ൾ​പ്പ​ടെ ന​വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ധി​ക്യ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ൽ അ​ത് ന​ട​പ്പി​ലാ​കു​മോ എ​ന്നും നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ക്ക രീ​തി​യി​ൽ കാ​ട്ടാ​ക്ക​ട ബാ​ല​രാ​മ​പു​രം റോ​ഡ് നി​ർ​മി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ കു​ഴി​യ​ട​യ്ക്ക​ലി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.