കി​ളി​മാ​നൂ​ർ സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് ഒ​മാ​നി​ല്‍ മ​രി​ച്ചു
Wednesday, August 4, 2021 11:36 PM IST
കി​ളി​മാ​നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് ഒ​മാ​നി​ല്‍ ചി​കി​ത്സ​യി​ലാ​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി മ​രി​ച്ചു. കി​ളി​മാ​നൂ​ർ സ്വ​ദേ​ശി കു​ഞ്ഞ​ൻ പി​ള്ള​യു​ടെ മ​ക​ൻ ശ​ശി​കു​മാ​ർ (61) ആ​ണ് മ​രി​ച്ച​ത്. മ​സ്ക​റ്റി​ലെ ഹെ​യ്ലി​ൽ കാ​ർ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്‍​തു വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.