ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 9160 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​വാ​യ്പ ന​ൽ​കി
Wednesday, August 4, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം മാ​ർ​ച്ച് 31 വ​രെ 9160 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല​ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന​സ​മി​തി യോ​ഗ​ത്തി​ൽ ലീ​ഡ് ബാ​ങ്കാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് അ​റി​യി​ച്ചു. ഇ​തി​ൽ 5137 കോ​ടി​രൂ​പ കാ​ർ​ഷി​ക​വാ​യ്പ​യും, 1871 കോ​ടി​രൂ​പ എം​എ​സ്എം​ഇ വാ​യ്പ​യും, 2152 കോ​ടി​രൂ​പ ഇ​ത​ര​മു​ൻ​ഗ​ണ​നാ മേ​ഖ​ലാ​വാ​യ്പ​യു​മാ​ണ്. ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ൽ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ​വാ​യ്പ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും, ബാ​ങ്കു​ക​ളെ സം​ബ​ന്ധി​ച്ച ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു .
2021 മാ​ർ​ച്ച് 31 വ​രെ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം 97890 കോ​ടി രൂ​പ​യും, വാ​യ്പ 66024 കോ​ടി രൂ​പ​യു​മാ​ണ്. ഇ​തി​ൽ 25918 കോ​ടി​രൂ​പ മു​ൻ​ഗ​ണ​നാ​വാ​യ്പ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഐ​ഒ​ബി ചീ​ഫ് റീ​ജ​ണ​ൽ മാ​നേ​ജ​ർ വി.​എ​ച്ച്. സു​രേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​സ​ർ​വ് ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​വി. വി​ശാ​ഖ്, ന​ബാ​ർ​ഡ് ജി​ല്ലാ​വി​ക​സ​ന ഓ​ഫീ​സ​ർ മീ​നു അ​ൻ​വ​ർ എ​ന്നി​വ​ർ ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ വാ​യ്പാ വി​ത​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്തു. ലീ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ജി. ​ശ്രീ​നി​വാ​സ പൈ, ​ഡോ. ശ​ശി ത​രൂ​ർ എം. ​പി. യു​ടെ പ്ര​തി​നി​ധി, വി​വി​ധ ബാ​ങ്കു​ക​ളു​ടെ മേ​ഖ​ലാ മേ​ധാ​വി​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ല​യി​ലെ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ർ, ബാ​ങ്കിം​ഗ് സാ​ക്ഷ​ര​താ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.