പു​തു​ക്കി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു
Wednesday, August 4, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യു​ള്ള പു​തു​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ വ​രു​ന്ന​തോ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ നി​യോ​ഗി​ച്ച സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ മി​നി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ ജി​ല്ലാ​ത​ല യോ​ഗം ചേ​ർ​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നു ക​ള​ക്ട​ർ പ​റ​ഞ്ഞു.
തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ട​യു​ട​മ ത​ന്നെ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ സേ​വ​നം കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കും.
റാ​ൻ​ഡം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ശ​ക്തി​പ്പെ​ടു​ത്തും. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ​ർ​മാ​രെ നി​യ​മി​ക്കും. തി​രു​ക്കു​ള്ള ടൗ​ണു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. ഗ​ർ​ഭി​ണി​ക​ൾ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, മ​റ്റ് അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തു പോ​ക​രു​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.