ഇ​ട​വ, പു​ന്ന​മൂ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം: പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Wednesday, August 4, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ വ​ർ​ക്ക​ല​യി​ലെ ഇ​ട​വ, പു​ന്ന​മൂ​ട് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. വി.​ജോ​യി എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ട​വ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 25.23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ 12 പേ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ അ​ലൈ​ൻ​മെ​ന്‍റ് പു​ന:​പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് അ​ലൈ​ൻ​മെ​ന്‍റ് പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട ്. ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ​വി​ധി വ​ന്നി​ട്ടി​ല്ല.​പു​ന്ന​മൂ​ട് മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട ്. റെ​യി​ൽ​വേ​യു​ടേ​യും കി​ഫ്ബി​യു​ടെ​യും അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ക്കും. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ല്ലാ​ത്ത കേ​ര​ള​മെ​ന്നു​ള്ള​താ​ണ് സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.