വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി മ​രി​ച്ച നി​ല​യി​ൽ
Tuesday, August 3, 2021 11:23 PM IST
വി​തു​ര: വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​തു​ര പേ​പ്പാ​റ പൊ​ടി​യ​ക്കാ​ല കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കെ.​അ​ജ​യ​കു​മാ​റി(38)​ന്‍റെ മൃ​ത​ദേ​ഹം ക​ര​മ​ന​യാ​റി​ലെ കു​ട്ടി​യാ​ർ ഭാ​ഗ​ത്താ​ണ് ക​ണ്ട​ത്. പാ​റ​യി​ൽ ത​ല​യി​ടി​ച്ചു വീ​ണ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ബ​ന്ധു​വി​നൊ​പ്പം ഞാ​യ​റാ​ഴ്ച​യാ​ണ് അ​ജ​യ​കു​മാ​ർ പേ​പ്പാ​റ​യി​ലെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് പോ​യ​ത്.

വ​ന​ത്തി​നു​ള്ളി​ൽ ആ​റി​നോ​ട് ചേ​ർ​ന്ന് താ​ല്കാ​ലി​ക ഷെ​ഡ് നി​ർ​മി​ച്ച് താ​മ​സി​ക്കു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച പാ​റ​യി​ലൂ​ടെ ന​ട​ക്ക​വെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ത​ല പാ​റ​യി​ലി​ടി​ച്ച് മു​റി​വേ​റ്റാ​ണ് അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ വ​ന​ത്തി​ലൂ​ടെ ന​ട​ന്നെ​ത്തി നാ​ട്ടു​കാ​രേ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് തെ​ര​ച്ചി​ലാ​രം​ഭി​ച്ചെ​ങ്കി​ലും രാ​ത്രി​യാ​യ​തോ​ടെ നി​ർ​ത്തി. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ കു​ട്ടി​യാ​റി​നു സ​മീ​പ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.