വാ​യ​നാ പ​ക്ഷാ​ച​ര​ണം: മ​ത്സ​ര വി​ജ​യി​ക​ള്‍
Tuesday, August 3, 2021 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വാ​യി​ച്ചി​ട്ടു​ള്ള പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് ആ​സ്വാ​ദ​ന​ക്കു​റി​പ്പ് ത​യാ​റാ​ക്കാ​നാ​യി​രു​ന്നു മ​ത്സ​രം. യു​പി വി​ഭാ​ഗ​ത്തി​ല്‍ ആ​ല​ന്ത​റ ഗ​വ. യു​പി സ്‌​കൂ​ളി​ലെ ന​ന്ദ​ന കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും ഇ​തേ സ്‌​കൂ​ളി​ലെ ഗൗ​തം ആ​ര്‍. നാ​യ​ര്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​വ​ര്‍: ഹൈ​സ്‌​കൂ​ള്‍: ഒ​ന്നാം സ്ഥാ​നം- എ​സ്..​അ​ന്ന (ജി​എ​ച്ച്എ​സ്എ​സ് അ​ഴൂ​ര്‍), ര​ണ്ടാം സ്ഥാ​നം - എ​സ്. .ദി​വ്യ (ജി​ജി​എ​ച്ച്എ​സ്എ​സ് മ​ല​യി​ന്‍​കീ​ഴ്). ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി: ഒ​ന്നാം സ്ഥാ​നം - അ​മൃ​ത എ​സ്. നാ​യ​ര്‍ (ജി​എ​ച്ച്എ​സ് അ​യി​രൂ​പ്പാ​റ), ര​ണ്ടാം സ്ഥാ​നം - ആ​ര്‍​ച്ച മോ​ഹ​ന്‍ (രാ​ജാ ര​വി​വ​ര്‍​മ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് കി​ളി​മാ​നൂ​ര്‍).