മ​ന്ത്രി ശി​വ​ൻകു​ട്ടി​യു​ടെ രാ​ജി: യു​ഡി​എ​ഫ് കൂ​ട്ട ധ​ർ​ണ ഇ​ന്ന്
Tuesday, August 3, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യെ അ​പ​മാ​നി​ച്ച കൈ​യാ​ങ്ക​ളി കേ​സി​ൽ പ്ര​തി സ്ഥാ​ന​ത്തു​ള്ള പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​തി​നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് കൂ​ട്ട ധ​ർ​ണ ന​ട​ത്തും. സ​മ​ര പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കും.

മെഡി. കോളജിൽ ഒപി സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ചു

മെ​ഡി​ക്ക​ൽ കോ​ള​ജ്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​പി​യി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഒ​പി സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ ദീ​ര്‍​ഘി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പി ടി​ക്ക​റ്റു​ക​ള്‍ ഏ​ഴു​മ​ണി​മു​ത​ല്‍ 12.30വ​രെ വി​ത​ര​ണം ചെ​യ്യും. ഡോ​ക്ട​ര്‍​മാ​ര്‍ ഒ​പി​യി​ല്‍ എ​ട്ടു മു​ത​ല്‍ ര​ണ്ടു വ​രെ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. നി​ല​വി​ല്‍ ഏ​ഴു​മു​ത​ല്‍ 11.30-വ​രെ​യാ​ണ് ഒ​പി ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത്. എ​ട്ടു​മു​ത​ല്‍ ഒ​രു​മ​ണി​വ​രെ​യാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ പു​തി​യ സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ന്‍-​ചാ​ര്‍​ജ് ഡോ. ​ജോ​ബി ജോ​ണ്‍ അ​റി​യി​ച്ചു.