ജെ​സി​ഐ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി
Tuesday, August 3, 2021 11:08 PM IST
വെ​മ്പാ​യം: ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) നെ​ടു​മ​ങ്ങാ​ട് ​സോ​ഷ്യ​ൽ റെ​സ്പോ​ൻ​സി​ബി​ലി​റ്റി ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ നെ​ടു​മ​ങ്ങാ​ട് 2004-2007 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​ടു​മ​ങ്ങാ​ട് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ സൂ​പ്ര​ണ്ട് ഡി. ​ഗോ​പ​ന് ഫോ​ണു​ക​ൾ കൈ​മാ​റി നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി .​എ​സ്. ശ്രീ​ജ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജെ​സി​ഐ നെ​ടു​മ​ങ്ങാ​ട് സോ​ൺ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് തു​ള​സീ​ദാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജെ​സി ഐ ​സോ​ൺ XXII ഡ​യ​റ​ക്ട​ർ, ജെ​സി​ഐ സെ​ന​റ്റ​ർ അ​ജ​യ് എ​സ് നാ​യ​ർ, അം​ഗ​ങ്ങ​ളാ​യ ശ്രീ​രാ​ഗ്, വൈ​ദേ​ഹി, മി​ഥു​ഷ്, അ​സിം ഷാ, ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള ജെ​സി​ഐ നെ​ടു​മ​ങ്ങാ​ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഭി​ന​ന്ദി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.