കെ.​എം ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​ഹാ​യം കൈ​മാ​റി
Tuesday, August 3, 2021 11:08 PM IST
പേ​രൂ​ർ​ക്ക​ട: കൊ​ല്ല​പ്പെ​ട്ട പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം ബ​ഷീ​റി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം ​ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ കു​ടും​ബ​ത്തി​ന് കൈ​മാ​റി. സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് ചീ​ഫ് ആ​യി​രു​ന്നു കെ.​എം ബ​ഷീ​ർ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ധ​ന​സ​ഹാ​യ വി​ത​ര​ണം. ബ​ഷീ​റി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​. തു​ട​ര്‍​ന്ന് മ​ന്ത്രി, ബ​ഷീ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ന്ത്രി​യി​ൽ നി​ന്ന് സി​റാ​ജ് ദി​ന​പ​ത്രം ഡ​യ​റ​ക്ട​ര്‍ എ. ​സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി ധ​നസ​ഹാ​യം സ്വീ​ക​രി​ച്ചു. ബ​ഷീ​റി​ന്‍റെ മ​ക്ക​ളു​ടെ പേ​രി​ലു​ള്ള ചെ​ക്കു​ക​ളാ​ണ് മ​ന്ത്രി കൈ​മാ​റി​യ​ത്. കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍. കി​ര​ണ്‍ ബാ​ബു, പ്ര​സ്‌​ക്ല​ബ്ബ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദ്, എ. ​സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി, അ​ര​വി​ന്ദ് ശ​ശി, ഖാ​സിം എ. ​ഖാ​ദ​ര്‍, ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ന്‍, ആ.​ര്‍ പ്ര​ദീ​പ്, യൂ​ണി​യ​ന്‍ ട്ര​ഷ​റ​ര്‍ അ​നു​പ​മ ജി. ​നാ​യ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.