സി​ബി​എ​സ്ഇ 10-ാംക്ലാസ് പ​രീ​ക്ഷ​: മി​ന്നും ജ​യ​വു​മാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ
Tuesday, August 3, 2021 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ.​ഇ​ന്ന​ലെ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ ജി​ല്ല​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം. രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ജ​യ​ശ​ത​മാ​ന​വും തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടു​ന്ന റീ​ജി​യ​നാ​ണ്.

സി​ബി​എ​സ്ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നാ​ലാ​ഞ്ചി​റ ന​വ​ജീ​വ​ൻ ബ​ഥ​നി സ്കൂ​ളി​നു നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 195 വി​ദ്യാ​ർ​ഥി​ക​ളി​ൽ, 176 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സ്റ്റി​ഗ്ഷ​ൻ ല​ഭി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. മോ​ണി​ക്ക ആ​ഷ്‌ലി, ആ​ര്യ എ​സ്. വാ​ര്യ​ർ എ​ന്നി​വ​ർ 99.8 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മാ​ത്ത​മാ​റ്റി​ക്സി​ൽ ആ​റും സ​യ​ൻ​സ് ,സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ര​ണ്ടു വീ​ത​വും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മൂ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും സ്വ​ന്ത​മാ​ക്കി. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​റും പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യാ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​നും മി​ക​ച്ച വി​ജ​യം ല​ഭി​ച്ചു. 148 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. ഇ​തി​ൽ 147 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും ഒ​രാ​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. 58 വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. 99.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​ർ​ഥി​വ് രാ​ജു, ഹ​ന്ന സാ​ജ​ൻ, ഇ​ഷ ഗ​ഫൂ​ർ, ത​സ്നീം ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തും നേ​ഹ സൂ​സ​ൻ സ​ക്ക​റി​യ, 99 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും സൗ​പ​ർ​ണി​ക സു​രേ​ഷ് 98.8 ശ​ത​മാ​നം മാ​ർ​ക്കു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി

ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​നു നൂ​റു​മേ​നി വി​ജ​യം ആ​കെ​യു​ള്ള 135 വി​ദ്യാ​ർ​ഥി​ക​ളി​ൽ 36 പേ​ർ 95 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ച്ചു. ആ​കെ വി​ദ്യാ​ർ​ഥി​ക​ളി​ൽ 72 പേ​ർ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി. സാ​റാ ഫാ​ത്തി​മ 500 ൽ 499 ​മാ​ർ​ക്ക് നേ​ടി. ഹി​ബ പ​ർ​വി​ൻ(498), ശ്വേ​താ നാ​യ​ർ(497), ഫ​ഹ​ദ് സു​ധീ​ർ(496),സ​ജീ​വ്(495) എ​ന്നി​വ​ർ മി​ക​ച്ച മാ​ർ​ക്കു​ക​ൾ നേ​ടി.

വി​ഴി​ഞ്ഞം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സാല​സ് സ്കൂ​ളി​ലെ 15 വി​ദ്യാ​ർ​ഥി​ക​ൾ​ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ട്ടം സ്വ​ന്ത​മാ​ക്കി.

കു​ന്ന​ത്തു​കാ​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. വ​ട്ടി​യൂ​ർ​ക്കാ​വ് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ലെ 314 വി​ദ്യാ​ർ​ഥി​ക​ളി​ൽ 309 പേ​ർ​ക്ക് ഫ​സ്റ്റ്ക്ലാ​സ് ല​ഭി​ച്ചു. 121 പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പി.​ടി. അ​തു​ൽ സ്കൂ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി.

മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 223 വി​ദ്യാ​ർ​ഥി​ക​ളി​ൽ 193 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 29 പേ​ർ ഫ​സ്റ്റ്ക്ലാ​സും നേ​ടി. 23 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി. രാ​ഹു​ൽ വി​നോ​ദ്, നി​വേ​ദി​ത അ​നൂ​പ് (99.5%) എ​ന്നി​വ​ർ ഒ​ന്നാ​മ​തെ​ത്തി. അ​ഖി​ൽ നാ​യ​ർ. എ​സ്, സ​ഞ്ജ​യ് കൃ​ഷ്ണ (99.1%) ര​ണ്ടാം​സ്ഥാ​ന​വും ദി​യ അ​നൂ​പ്, ഗൗ​രി കീ​ർ​ത്ത​ന (99%) എ​ന്നി​വ​ർ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

ആ​ക്കു​ളം എം.​ജി.​എം. സെ​ൻ​ട്ര​ൽ പ​ബ്ലി​ക് സ്കൂ​ളും 100 ശ​ത​മാ​നം വി​ജ​യം നേ​ടി. 257 പേ​രി​ൽ 155 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും , ബാ​ക്കി​യു​ള്ള​വ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി.

പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ 343 വി​ദ്യാ​ർ​ഥി​ക​ളി​ൽ 44 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി. അ​പ്സ​ര ജോ​സ്, നി​ഖി​ലേ​ഷ് ജോ​ഷി എ​ന്നി​വ​ർ 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാ​മ​തെ​ത്തി. പ​ട്ടം ആ​ര്യാ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ 203 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. 500ൽ 499 ​മാ​ർ​ക്ക് നേ​ടി​യ നി​വേ​ദി​ത സി. ​ബി​ജു ഒ​ന്നാം​സ്ഥാ​നം നേ​ടി.