മെഡിക്കൽ പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ സൂ​ച​നാ സ​മ​രം ന​ട​ത്തി
Tuesday, August 3, 2021 12:18 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ സൂ​ച​നാ സ​മ​രം ന​ട​ത്തി. കേ​ര​ള മെ​ഡി​ക്ക​ൽ പി.​ജി അ​സോ​സി​യേ​ഷ​ന്‍റെ (കെ​എം​പി​ജി​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ണ് സൂ​ച​നാ സ​മ​രം ന​ട​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച സൂ​ച​നാ സ​മ​രം രാ​ത്രി എ​ട്ടി​ന് അ​വ​സാ​നി​ച്ചു. സ​മ​ര​ത്തി​ൽ​നി​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ, ഐ​സി​യു, കോ​വി​ഡ് വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ മു​ഴു​കു​ന്ന​തി​നാ​ൽ ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നും ഇ​തു​മൂ​ലം പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്നു എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി അ​ധി​കാ​രി​ക​ളു​മാ​യി നി​ര​ന്ത​രം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​താ​യ​തോ​ടെ​യാ​ണ് സ​മ​ര​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന് കേ​ര​ളാ മെ​ഡി​ക്ക​ൽ പി.​ജി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ആ​ർ. ന​വീ​ൻ പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യും ഡി​എം​ഇ​യു​മാ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ഇ​തി​നോ​ട​കം നി​ര​വ​ധി ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഏ​ക​ദേ​ശം 900 വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ 250-ഓ​ളം പി.​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൂ​ച​നാ സ​മ​രം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം സൂ​ച​നാ സ​മ​രം മൂ​ലം വാ​ർ​ഡു​ക​ളി​ൽ എ​ത്തി​യ രോ​ഗി​ക​ൾ ദു​രി​തം അ​നു​ഭ​വി​ച്ചു. അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണം എ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ആ​ണ് സ​മ​ര​ക്കാ​ർ പ​റ​യു​ന്ന​ത്.