സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വി​ത​ര​ണം നാ​ളെ
Tuesday, August 3, 2021 12:18 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ഹാ​മാ​രി കാ​ല​ത്ത് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി സ്മാ​ര്‍​ട്ട് ഫോ​ണ്‍ സ​ഹാ​യ​വു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് റൂ​റ​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് (നാ​ര്‍​ഡ്) എ​ന്ന സം​ഘ​ട​ന. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും നാ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചാ​ണ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍​ക്കു​ള്ള ഒ​രു വി​ഹി​തം ക​ണ്ടെ​ത്തി​യ​ത്. ബി​രി​യാ​ണി ച​ല​ഞ്ചി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചു.
വ്യ​ത്യ​സ്ത​മാ​യ ഈ ​പ​ദ്ധ​തി​ക്കു പു​റ​മേ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​വും സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍​ക്കാ​യി ല​ഭി​ച്ചു​വെ​ന്ന് ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ന്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ല്‍​കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ചേ​രു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണ്‍ വി​ത​ര​ണ യോ​ഗം മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മു​ന്‍ മ​ന്ത്രി അ​ഡ്വ. വി.​എ​സ് ശി​വ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍, നിം​സ് എം.​ഡി ഡോ. ​ഫൈ​സ​ല്‍​ഖാ​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും.