ന​രു​വാ​മൂ​ട് കൊ​ല​പാ​ത​കം: അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 12:18 AM IST
നേ​മം: നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ കാ​ക്ക അ​നീ​ഷി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ള​ങ്ങ​ര​ക്കോ​ണം ലീ​ല ഭ​വ​നി​ൽ അ​നൂ​പ് (28), കു​ള​ങ്ങ​ര​ക്കോ​ണം സ​ന്ദീ​പ് ഭ​വ​നി​ൽ സ​ന്ദീ​പ് (25), കു​ള​ങ്ങ​ര​ക്കോ​ണം പൂ​വ​ണം​കു​ഴി മേ​ലെ അ​രു​ണ്‍ (24), കു​ള​ങ്ങ​ര​ക്കോ​ണം വ​ട്ട​വി​ള പു​ല​രി​യോ​ട് മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു എ​ന്ന് വി​ളി​ക്കു​ന്ന ര​ജി​ത്ത് (25), കു​ള​ങ്ങ​ര​ക്കോ​ണം മാ​റ​ഞ്ച​ൽ കോ​ണം വ​രി​യ്ക്കാ​പ്ലാ​വി​ള വീ​ട്ടി​ൽ ന​ന്ദു​വെ​ന്ന് വി​ളി​ക്കു​ന്ന അ​നൂ​പ് (25) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റു​ചെ​യ്ത​ത്. അ​നീ​ഷി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​രു​വാ​മൂ​ട് കു​ള​ങ്ങ​ര​കോ​ണം മു​ള​ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ ഷെ​ഡ്ഡി​നു​ള്ളി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​നീ​ഷ് പ്ര​തി​ക​ളെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ലു​മു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​നീ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പ്ര​തി​ക​ൾ സ​ഞ്ച​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​നെ​ക്കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മൂ​ക്കു​ന്നി​മ​ല ഇ​ട​മ​ല​ഭാ​ഗ​ത്ത് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ടു​വാ​ളു​ക​ളും ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു, ഡി​വൈ​എ​സ്പി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, കെ.​എ​സ്.​പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​ധ​ന​പാ​ല​ൻ, എ.​വി.​സൈ​ജു, എ​സ്ഐ അ​ജീ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.