പാ​രി​പ്പ​ള്ളി​യി​ൽ സ്ത്രീ​യു​ടെ മ​ത്സ്യം പോ​ലീ​സ് ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി: ഡി​ജി​പി അ​ന്വേ​ഷി​ക്കും
Tuesday, August 3, 2021 12:10 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ൽ വ​ഴി​യോ​ര​ത്തു വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ മ​ത്സ്യം പോ​ലീ​സ് ത​ട്ടി​ത്തെ​റി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ക്കാ​ര്യം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച വാ​ർ​ത്ത​യാ​ണെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ലെ നി​ജ​സ്ഥി​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പാ​രി​പ്പ​ള്ളി​യി​ൽ വ​ഴി​യോ​ര​ത്തു വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ത്രീ​യു​ടെ 15,000 രൂ​പ വി​ല വ​രു​ന്ന മ​ത്സ്യം പോ​ലീ​സ് എ​ടു​ത്ത് ഓ​ട​യി​ലും പു​ര​യി​ട​ത്തി​ലു​മാ​യി എ​ടു​ത്തെ​റി​ഞ്ഞെ​ന്നും ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു​മു​ള്ള സി.​ആ​ർ. മ​ഹേ​ഷി​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​ക​വേ​യാ​ണു മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
പാ​രി​പ്പ​ള്ളി മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഉ​യ​ർ​ന്ന ടി​പി​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട മേ​ഖ​ല​യാ​യി​രു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​വി​ടെ പൊ​തു സ്ഥ​ല​ത്തെ മ​ത്സ്യ​വ്യാ​പാ​രം പോ​ലീ​സ് നി​രോ​ധി​ച്ചി​രു​ന്നു. പാ​രി​പ്പ​ള്ളി വ​ർ​ക്ക​ല റോ​ഡി​ലെ വ​ഴി​യോ​ര​ത്തു മ​ത്സ്യ വ്യാ​പാ​രം ന​ട​ത്തു​ന്നി​ട​ത്തു ജ​നം ഒ​ത്തു കൂ​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു​ള്ള ത​ദ്ദേ​ശീ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ​ല​ത​വ​ണ വി​ല​ക്കി. തു​ട​ർ​ന്ന് വ്യാ​പാ​രം പാ​ന്പു​റ​ത്തേ​യ്ക്കു മാ​റ്റി. ഇ​വി​ടെ​യും പോ​ലീ​സ് ക​ച്ച​വ​ടം അ​നു​വ​ദി​ച്ചി​ല്ല. മ​ത്സ്യ​പാ​ത്ര​ങ്ങ​ൾ പോ​ലീ​സ് ത​ട്ടി​യെ​റി​ഞ്ഞെ​ന്ന റി​പ്പോ​ർ​ട്ടും വീ​ഡി​യോ​യും കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നാ​ണു പോ​ലീ​സ് റി​പ്പോ​ർ​ട്ട്. കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച വാ​ർ​ത്ത പ്രാ​ദേ​ശി​ക ചാ​ന​ൽ ആ​ദ്യം പ്ര​ച​രി​പ്പി​ച്ചു. പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ച്ചു. ഈ ​വാ​ർ​ത്ത​യു​ടെ വി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.