കോ​വി​ഡ് ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് ജ​ന​വ​ഞ്ച​ന:​പാ​ലോ​ട് ര​വി
Tuesday, August 3, 2021 12:10 AM IST
നെ​ടു​മ​ങ്ങാ​ട്: അ​വാ​ർ​ഡും തു​ട​ർ​ഭ​ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ കോ​വി​ഡി​ന്‍റെ വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കും മ​റ​ച്ചു​വ​ച്ച​താ​ണ് ഇ​ന്ന് കേ​ര​ളം ര​ണ്ടി​ലും ഒ​ന്നാ​മ​തെ​ത്താ​ൻ കാ​ര​ണ​മെ​ന്നും ഇ​തു ജ​ന​വ​ഞ്ച​ന​യാ​ണ​ന്നും മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി . വി​ദ​ഗ്ദ്ധ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ക​ണ​ക്കു​ക​ളു​ണ്ടാ​ക്കി വൈ​കു​ന്നേ​രം ചാ​ന​ലു​ക​ളി​ൽ വ​ന്നി​രു​ന്ന് വാ​ർ​ത്ത വാ​യി​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. രാ​ജ്യ​ത്തെ മൊ​ത്തം ജ​ന​സം​ഖ്യ​യി​ൽ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മു​ള്ള കേ​ര​ള​ത്തി​ലാ​ണ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ ദൈ​നം​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും. ഇ​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്.
കി​റ്റും പെ​ൻ​ഷ​നും കൊ​ണ്ടു മാ​ത്രം കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല. ന​മു​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് ഇ​വ ര​ണ്ടും. ന​മ്മു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ടാ​ണ് അ​തു ന​ൽ​കു​ന്ന​ത്. പ്ര​തി​സ​ന്ധി തീ​രും​വ​രെ അ​തു ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ബാ​ദ്ധ്യ​സ്ഥ​മാ​ണ്. അ​തി​ന്‍റെ പേ​രി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്.
കോ​വി​ഡി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളും. എ​ന്തു​ചെ​യ്താ​ലും പ്ര​ക്ഷോ​ഭം ഉ​ണ്ടാ​വി​ല്ല എ​ന്ന ധൈ​ര്യ​ത്തി​ൽ ഈ ​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി​യും നി​യ​മ​നി​ഷേ​ധ​വും കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന് പാ​ലോ​ട് ര​വി പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 17-ാം വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​താ​ദേ​വി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യും ,കു​ടു​ബ സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ അ​ഡ്വ. തേ​ക്ക​ട അ​നി​ൽ​കു​മാ​ർ, നെ​ട്ട​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. അ​രു​ൺ​കു​മാ​ർ, ക​രു​പ്പൂ​രു ഷി​ബു, ക​രു​പ്പു​രു സു​രേ​ഷ്,ടി ​അ​ർ​ജു​ന​ൻ, സ്ഥാ​നാ​ർ​ത്ഥി ഗീ​താ​ദേ​വി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.