പീ​ഡനം: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, August 1, 2021 11:24 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ് : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി മം​ഗ​ല​പു​രം ഇ​ട​വി​ളാ​കം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സ​ന്ദീ​പ്(​ക​ണ്ണ​ൻ,25) നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​യ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യു​വ​തി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങാ​ൻ പോ​ക​വേ പ്ര​തി ത​ന്ത്ര​പ​ര​മാ​യി കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

ജെ​റി വ​ർ​ഗീ​സി​ന്‍റെ
കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം
മാ​തൃ​കാപരം : മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​രി​ക്കെ മ​രി​ച്ച ജെ​റി വ​ർ​ഗീ​സി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച കു​ടും​ബാ​ഗ​ങ്ങ​ളെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​ന്ദ​ർ​ശി​ച്ചു.
അ​ഞ്ച് ജീ​വി​ത​ങ്ങ​ൾ​ക്ക് ജെ​റി വ​ർ​ഗീ​സി​ന്‍റെ കു​ടും​ബം അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ താ​ങ്ങാ​യ​ത് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജെ​റി​യു​ടെ ഭാ​ര്യ ലി​ൻ​സി​യും കു​ടും​ബ​വും സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​നം ആ​ണ് ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി .