വി​ല​ക്ക് ലം​ഘ​നം : 504 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Sunday, August 1, 2021 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ ലോ​ക് ഡൗ​ൺ ദി​ന​മാ​യ ഇ​ന്ന​ലെ ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 504 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 95 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 198 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 39 പേ​രി​ല്‍ നി​ന്നു​മാ​യി 1,18,500 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 216 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ശ​രി​യാ​യ രീ​തി​യി​ല്‍ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ത്ത 2149 പേ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.