പ്ര​തി​ഷേ​ധ ആ​ഹ്വാ​ന​വു​മാ​യി അ​തി​രൂ​പ​ത ഫി​ഷ​റീ​സ് മി​നി​സ്ട്രി
Sunday, August 1, 2021 11:21 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ​ക​ൾ​ക്ക് നേ​രെ വ​ർ​ധി​ച്ചു വ​രു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും, കൊ​ല്ലം പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും മ​ത്സ്യ​ക്ക​ച്ച​വ​ട സ്ത്രീ​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ആ​ക്ര​മ​ണ​ത്തി​നെ​തി​രേ​യും അ​തി​രൂ​പ​താ ഫി​ഷ​റീ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്നു.
തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​യി​ലെ മ​ത്സ്യ​ക​ച്ച​വ​ട സ്ത്രീ ​ഫോ​റ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30നു ​പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യും ഓ​രോ ഇ​ട​വ​ക​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നി​ലാ​ണ് ധ​ർ​ണ.​
രൂ​പ​ത മ​ത്സ്യ​വി​പ​ണ​ന സ്ത്രീ ​ഫോ​റം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ഫോ​റം, ടി​എ​സ്എ​സ്, കെ​എ​ൽ​സി​എ, കെ​സി​വൈ​എം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​ഷ​റീ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ർ​ണ. 15 പേ​ര​ട​ങ്ങു​ന്ന ഓ​രോ ഗ്രൂ​പ്പു​ക​ളാ​യി ഇ​ട​വ​ക​ത​ല​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക​ത​ല​ത്തി​ൽ ഒ​രു​ക്കു​മെ​ന്നു ഫി​ഷ​റീ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​ഷാ​ജി​ൻ ജോ​സ് അ​റി​യി​ച്ചു.