കാ​ണാ​താ​യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ത്തി
Saturday, July 31, 2021 11:17 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​ണാ​താ​യ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​റ്റി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ൽ സ്കൂ​ളി​ലെ ലാ​ബ് അ​സി​സ്റ്റ​ന്‍റ് വാ​മ​ന​പു​രം അ​മ്പ​ലം മു​ക്ക് ക​ലാ ഭ​വ​നി​ൽ ക​ലേ​ഷി​ന്‍റെ (42) മൃ​ത​ദേ​ഹ​ണ് ആ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇ​ദേ​ഹ​ത്തെ വാ​മ​ന​പു​രം പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.
അ​ന്നു ത​ന്നെ പാ​ല​ത്തി​ൽ നി​ന്നും ഒ​രാ​ൾ ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​താ​യി അ​ത് വ​ഴി വ​ന്ന ഒ​രാ​ൾ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ക​ലേ​ഷ് ആ​ണ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന രാ​ത്രി വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.
സ്കൂ​ബാ ടീം ​ഇ​ന്ന​ലെ രാ​വി​ലെ വാ​മ​ന​പു​രം പാ​ല​ത്തി​ന് സ​മീ​പം തെ​ര​ച്ചി​ൽ ന​ട​ത്തി കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് നാ​ട്ടു​കാ​രി​ലൊ​രാ​ൾ വാ​മ​ന​പു​രം ക​ണി​ച്ചോ​ട് പെ​രു​ന്ത്രാ ക​ട​വി​ന് സ​മീ​പം ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി പൊ​ങ്ങി കി​ട​ക്കു​ന്ന​താ​യി അ​റി​യി​ച്ച​ത്.
തു​ട​ർ​ന്ന് അ​ഗ്നി ശ​മ​ന സേ​ന ക​ട​വി​ലെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു
. പി​ന്നീ​ട് ബ​ന്ധു​ക്ക​ളെ​ത്തി ക​ലേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.