നെ​ടു​മ​ങ്ങാ​ട് ഇ​നി സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ മ​ണ്ഡ​ലം
Saturday, July 31, 2021 1:00 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ മ​ണ്ഡ​ല​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ഈ ​പ​ദ​വി കൈ​വ​രി​ച്ച​തു​വ​ഴി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം സം​സ്ഥാ​ന​ത്തി​നു മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ്ണ ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലൂ​ടെ മ​ണ്ഡ​ലം നേ​ടി​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നു ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം പു​രോ​ഗ​മി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ മ​ണ്ഡ​ല​ത്തി​ൽ ഒ​രു ടീം ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ന്യാ​കു​ള​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല കു​മാ​രി, കെ. ​ശ്രീ​കാ​ന്ത്, കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ​തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.