ജ്യേ​ഷ്ഠനെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​നു​ജ​ൻ പി​ടി​യി​ൽ
Saturday, July 31, 2021 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ജ്യേഷ്ഠനെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. വി​ഴി​ഞ്ഞം നെ​ല്ലി​മൂ​ട്ടു​വി​ള​യി​ൽ ജോ​യി (35) യെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് ബു​ധ​നാ​ഴ്ച്ച രാ​ത്രി 8.30 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന നെ​ല്ലി​മൂ​ട്ടു​വി​ള ജോ​യ് ഹാ​സി​ൽ ജോ​ൺ പോ​ളി​നെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​നു​ജ​ൻ ജോ​യി ത​ല​യ്ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ട്ടി​ലെ ഇ​ല​ക്ട്രി​ക് മോ​ട്ടോ​ർ സ്വി​ച്ച് ബോ​ർ​ഡും മ​റ്റും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്ഐ​മാ​രാ​യ സ​മ്പ​ത്ത്, വി​നോ​ദ്, അ​ജി​ത്, സ​തി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, അ​ജി​കു​മാ​ർ, സ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.