റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ കാ​റി​ടി​ച്ച് മ​രി​ച്ചു
Monday, July 26, 2021 1:39 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ കാ​റി​ടി​ച്ച് മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു. പോ​ത്ത​ൻ​കോ​ട് ശാ​സ്ത​വ​ട്ടം കു​ണ്ട​യ​ത്ത് വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (50)ആ​ണ് മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മാ​രാ​യ​മു​ട്ട​ത്തെ കു​ടു​ബ​വീ​ട്ടി​ൽ പോ​യി വ​ന്ന​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ആം​ബു​ല​ൻ​സി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​ട്ടം കെ​എ​സ്ഇ​ബി​യി​ലെ കാ​ന്‍റീ​ൻ സ്റ്റാ​ഫാ​ണ്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ശ്രീ​ദേ​വി, ശ്രീ​കു​ട്ട​ൻ.