പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​ക്ഷ​ര​ച്ചെ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, July 25, 2021 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ക്ഷ​ര​ച്ചെ​പ്പ് പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.
പ​ദ്ധ​തി മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ഒ​രേ​കു​ട​ക്കീ​ഴി​ലെ​ത്തി​ച്ച് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​ത്തി​നും ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നും പു​തി​യ​മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു.
ച​ട​ങ്ങി​ൽ ഡി.​കെ.​മു​ര​ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​മി​നി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​സു​നി​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എം.​സു​നി​ല്‍, ടി.​ആ​ര്‍. ചി​ത്ര​ലേ​ഖ, പ​ന​വൂ​ര്‍ ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ര്‍ സാ​ഹി​ത്യ​കാ​ര​ന്‍ സ​പ്ത​പു​രം അ​പ്പു​ക്കു​ട്ട​ന്‍ ഏ​റ്റു​വാ​ങ്ങി.