കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, July 25, 2021 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബ്. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി. വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി ശ​ശി​ധ​ര​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ക​മ​ലാ​ക​ര​കു​റു​പ്പ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു. റോ​ട്ട​റി ഡി​സ്ട്രി​ക് പ്രോ​ജ​ക്ടാ​യ "എ​ന്‍റെ ഗ്രാ​മം' പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ഒാ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് യൂ​ണി​ഫോ​മും ഭ​ക്ഷ്യ കി​റ്റും, ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യ​വും, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് ആ​വ​ശ്യ​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും, വെ​ഞ്ഞാ​റ​മൂ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് അ​ണു ന​ശീ​ക​ര​ണ യ​ന്ത്ര​വും കൈ​മാ​റി.​ച​ട​ങ്ങി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി മു​ൻ ഗ​വ​ർ​ണ​ർ കെ.​പി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യാ​ഥി​തി​യാ​യി. ചീ​ഫ് ഓ​ർ​ഗ​നൈ​സ​ർ രാ​ജീ​വ്, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ വി.​വി. സ​ജി, അ​സോ​സി​യേ​റ്റ് ഗ​വ​ർ​ണ​ർ ഷാ​ജി, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ഷൈ​ജു നാ​ഥ്, ആ​ന​ക്കു​ഴി റ​ഷീ​ദ്, മ​നാ​ഫ് ,എ.​എ. റ​ഷീ​ദ്, രാ​ജേ​ന്ദ്ര​ൻ സി​താ​ര ,ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​ൻ​വ​ർ, കെ.​എ കു​മാ​ർ, പ്രേം​രാ​ജ്, അ​നീ​ഷ് എന്നിവർ പ്രസംഗിച്ചു.