യു​വാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ത​മ്മി​ലു​ള്ള പ​ക​പോ​ക്ക​ല്‍
Sunday, July 25, 2021 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: പെ​രു​ന്പ​ഴു​തൂ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം യു​വാ​വ് ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ത​മ്മി​ലു​ള്ള പ​ക പോ​ക്ക​ലെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് പെ​രു​ന്പ​ഴു​തൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​ജി​ത്തി (29)നെ ​ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്.
പ​രി​ക്കേ​റ്റ സു​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​നാ​യ യു​വാ​വി​ന്‍റെ പേ​രി​ലും ആ​ക്ര​മി​ച്ച​വ​രു​ടെ പേ​രി​ലും നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് പ​റ​ഞ്ഞു.