യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, July 25, 2021 11:32 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ഞ്ചാ​വ് ക​ച്ച​വ​ടം പോ​ലീ​സി​നെ അ​റി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
2019ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​റ്റി​ച്ച​ൽ മൈ​ല​മൂ​ട് ഷെ​ഫീ​ഖ് മ​ൻ​സി​ലി​ൽ നൗ​ഫ​ലി​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പു​ലി ദീ​പു​വി​നെ​യും എ​യ​ർ​പോ​ർ​ട്ട് രാ​ജേ​ഷി​ന്‍റെ​യും മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന നൗ​ഫ​ലി​നെ പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ എ​ൻ.​ആ​ർ.​ജോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​എ​സ്ഐ​മാ​രാ​യ അ​ജി​ത്ത് വി​ക്ര​മ​ൻ, ബൈ​ജു, എ​സ്‌​സി​പി​ഒ ഷി​ബു, സി​പി​ഒ മ​നോ​ജ് എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.