പ​തി​നാ​റാംക​ല്ല് വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം
Sunday, July 25, 2021 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ പ​തി​നാ​റാം ക​ല്ല് വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ളം​നി​റ​ഞ്ഞ​തോ​ടെ പോ​രാ​ട്ടം ക​ന​ത്തു. നി​ല​വി​ലെ കൗ​ൺ​സി​ല​റാ​യി​രു​ന്ന എ​ൽ​ഡി എ​ഫി​ലെ ഗി​രി​ജാ വി​ജ​യ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്.
മ​ര​ണ​മ​ട​ഞ്ഞ ഗി​രി​ജാ വി​ജ​യ​ന്‍റെ മ​ക​ളാ​യ വി​ദ്യ വി​ജ​യ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.​മ​ത്സ​ര​രം​ഗ​ത്ത് ക​ന്നി​യ​ങ്ക​മാ​ണെ​ങ്കി​ലും സീ​റ്റു നി​ല നി​ർ​ത്തി അ​മ്മ തു​ട​ങ്ങി വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് വി​ദ്യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 10 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ട്ട ഗീ​ത​ദേ​വി​യാ​ണ് യു​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് വി​ശ്വാ​സ​ത്തി​ലാ​ണ് ഗീ​താ ദേ​വി.
കാ​ലം മാ​റു​ന്നു കാ​ഴ്ച്ച​പാ​ടു​ക​ൾ മാ​റു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​മ വോ​ട്ട് അ​ഭ്യാ​ർ​ഥി​ക്കു​ന്ന​ത്.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൽ​ഡി​എ​ഫി​ന് 27 സീ​റ്റും, യു​ഡി​എ​ഫ് എ​ട്ടു സീ​റ്റും ബി​ജെ​പി നാ​ല് സീ​റ്റു​മാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. ഒാ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.