റേ​ഷ​ൻ വ്യാ​പാ​രി സ​മ​ര​ത്തി​ന് കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ പി​ന്തു​ണ
Sunday, July 25, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം:​ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത കി​റ്റു​ക​ളു​ടെ 10 മാ​സ​ത്തെ ക​മ്മീ​ഷ​ൻ തു​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ട​ക​ൾ അ​ട​ച്ചി​ടാ​തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് ജി​ല്ലാ താ​ലൂ​ക്ക് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ് സ​മ​ര​ത്തി​ന് റേ​ഷ​ൻ കാ​ർ​ഡ് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വ്യാ​പാ​രി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ക​മ്മീ​ഷ​ൻ തു​ക വൈ​കി​പ്പി​ക്ക​രു​തെ​ന്നു ക​മ്മീ​ഷ​ൻ ഉ​ട​ൻ ന​ൽ​കു​ന്ന​തി​ന് ഭ​ക്ഷ്യ​മ​ന്ത്രി​യും, മു​ഖ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​രാ മൈ​ക്കി​ൾ തി​രു​വ​ന​ന്ത​പു​രം, മോ​ളി​ക്കു​ട്ടി മാ​ത്യു ആ​ല​പ്പു​ഴ, ബി​നു തോ​മ​സ് കോ​ട്ട​യം,പ​ത്മി​നി ശ​ശി​ധ​ര​ൻ എ​റ​ണാ​കു​ളും എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.