പ​തി​ന​ഞ്ചോ​ളം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Saturday, July 24, 2021 11:17 PM IST
കാ​ട്ടാ​ക്ക​ട : പ​തി​ന​ഞ്ചോ​ളം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​രം​കു​ളം ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു എ​സ്. നാ​യ​ർ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​തു​ൾ​പ്പ​ടെ ജി​ല്ല​യി​ലെ പ​ത്തോ​ളം സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല​യു​മാ​യി ക​ട​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ട​വ​ക വി​കാ​രി കൊ​റോ​ണ ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണെ​ന്നും താ​ൻ വി​വ​രം അ​റി​യി​ക്കാ​ൻ എ​ത്തി​യ​തെ​ന്നും ധ​രി​പ്പി​ച്ചാ​ണ് വ​യോ​ധി​ക​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. വ​യോ​ധി​ക ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം അ​നു​വ​ദി​ക്കാ​ൻ ആ​ദ്യ ചെ​ല​വു​ക​ൾ​ക്കാ​യി ആ​റാ​യി​രം രൂ​പ ന​ൽ​ക​ണം എ​ന്നാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ക ഇ​ല്ല എ​ന്ന് പ​റ​ഞ്ഞ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​ത് പ​ണ​യം വ​ച്ച് തു​ക എ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. തു​ട​ർ​ന്ന് മാ​ല​യു​മാ​യി പോ​യ ഷി​ബു​വി​നെ കാ​ണ​ത്തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ്ഥ​ല​ത്തു നി​ന്നും മാ​ല​യു​മാ​യി മു​ങ്ങി​യ ഷി​ബു ക​ള്ളി​ക്കാ​ട് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മാ​ല 32000 രൂ​പ​യ്ക്ക് പ​ണ​യം വ​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കാ​ട്ടാ​ക്ക​ട ഡി ​വൈ​എ​സ് പി ​പ്ര​ശാ​ന്ത​ൻ, ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ,സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജു, ഗ്രേ​ഡ് എ​സ്ഐ ഹെ​ൻ​ഡേ​ഴ്സ​ൻ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. ആ​ര്യ​നാ​ട് ,കാ​ഞ്ഞി​രം​കു​ളം,മ​ല​യി​ൻ​കീ​ഴ്,ത​മ്പാ​നൂ​ർ,നെ​യ്യാ​റ്റി​ൻ​ക​ര, വി​ഴി​ഞ്ഞം,നെ​ടു​മ​ങ്ങാ​ട്, മാ​റ​ന​ല്ലൂ​ർ, പൊ​ഴി​യൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ആ​ൾ​മാ​റാ​ട്ടം, പി​ടി​ച്ചു​പ​റി,ക​ബ​ളി​പ്പി​ക്ക​ൽ, പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്ക​ൽ ഉ​ൾ​പ്പ​ടെ പ​തി​ന​ഞ്ചി​ല​ധി​കം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു .