വി​ല​ക്ക് ലം​ഘ​നം: 593 പേ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 593 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 107 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 177 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത ഒ​ന്പ​തു പേ​രി​ല്‍ നി​ന്നു​മാ​യി 93,000 രൂ​പ പി​ഴ ഈ​ടാ​ക്കി. കൂ​ടാ​തെ 254 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും 10 ഓ​ട്ടോ​റി​ക്ഷ​യും 33 കാ​റും ഉ​ള്‍​പ്പെ​ടെ അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തി​യ 297 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.