ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം നാ​ലു പേ​ര്‍​ക്കെ​തി​രെ കേ​സ്
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി​യ നാ​ലു​പേ​ര്‍​ക്കെ​തി​രെ ഇ​ന്ന​ലെ കേ​സെ​ടു​ത്തു.
ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രി​ധി​യി​ല്‍ ക​ല്ലു​മൂ​ട് സ്വ​ദേ​ശി​യാ​യ 54 കാ​ര​നെ​തി​രെ​യും മ​ണ​ക്കാ​ട് സ്വ​ദേ​ശി 24 കാ​ര​നെ​തി​രെ​യും ക​ര​മ​ന സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നീ​റ​മ​ൺ​ക​ര സ്വ​ദേ​ശി​യാ​യ 48 വ​യ​സു​കാ​ര​നെ​തി​രെ​യും അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി​യാ​യ 46 കാ​ര​നെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക​ഴി​യു​ന്ന​വ​രെ ദി​വ​സേ​ന പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തി പു​റ​ത്തി​റ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​വ​ര്‍​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് ആ​ക്ട് പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സെ​ടു​ത്തതെന്നും രോ​ഗ​വ്യാ​പ​ന നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റന്‍റൈ​ൻ ചെ​ക്കിം​ഗ് പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.