ശം​ഖും​മു​ഖം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ഉ​പ​വ​സി​ച്ചു
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​യ​ട​ച്ച ശം​ഖു​മു​ഖം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശം​ഖും​മു​ഖം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യേ​റ്റി​നു മു​ന്പി​ൽ ഉ​പ​വ​സി​ച്ചു.

പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ മ​ധു നാ​യ​ർ പ​റ​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ​യും വി​മാ​ന യാ​ത്ര​ക്കാ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളാ​യി കാ​ണു​ന്ന​ത്. ച​ന്ദ്ര​നി​ൽ ആ​ളെ ഇ​റ​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന നാ​ട്ടി​ൽ ഒ​രു റോ​ഡ് സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തീ​ര​ദേ​ശ ജ​ന​ത​യോ​ടു എ​ന്ത് അ​വ​ഗ​ണ​ന​യും കാ​ട്ടാ​മെ​ന്ന വി​കാ​ര​മാ​ണ് സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ഏ​ലി​യാ​സ് ജോ​ണ്‍ പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ൽ പ​ണി തു​ട​ങ്ങാം എ​ന്നു പ​റ​ഞ്ഞ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണ്. കാ​ർ​ഗോ കോം​പ്ല​ക്സി​ൽ അ​ടി​യ​ന്ത​ര​മാ​യി വ​ഴി തു​റ​ന്നു കൊ​ടു​ത്ത സ​ർ​ക്കാ​ർ അ​ത്ത​രം ഒ​രു നീ​തി യാ​ത്ര​ക്കാ​രോ​ട് കാ​ണി​ച്ചി​ല്ല.

റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ മ​തി​ൽ പൊ​ളി​ച്ച് വ​ഴി​ക്ക് വീ​തി കൂ​ട്ടി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ട്ടു​കാ​രെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും വി​മാ​ന യാ​ത്ര​ക്കാ​രെ​യും പീ​ഡി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

എ​യ​ർ​പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. സു​രേ​ഷ്, ആ​ർ.​കെ. മോ​ഹ​ൻ​ദാ​സ്, വി​മാ​ക്ക് സെ​ക്ര​ട്ട​റി വി​ൽ​ഫ്ര​ഡ് കു​ലാ​സ്, കൊ​ല്ലം മോ​ഹ​ന​ൻ, പ്ര​ശാ​ന്ത് ഡേ​വി​ഡ്, ഹാ​ർ​ബ​ർ വി​ജ​യ​ൻ, ഗോ​ഡ്ഫ്രെ പ്ര​താ​പ്, ജി​ബി ജോ​ണ്‍​സ​ൻ, എ​സ്. ആ​ദ​ർ​ശ്. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.