ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു
Friday, July 23, 2021 11:02 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര കൃ​ഷി​ഭ​വ​നി​ൽ ആ​രം​ഭി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ.​രാ​ജ്മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പെ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​കെ. ഷി​ബു, എ​ന്‍. കെ. ​അ​നി​ത​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മ​ഞ്ച​ത്ത​ല സു​രേ​ഷ്, കൂ​ട്ട​പ്പ​ന മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കെ​എ​സ്ആ​ർ​ടി​സി ബ​സും
ടി​പ്പ​ർ ലോറിയും കൂ​ട്ടി​യി​ടി​ച്ചു

ക​ല്ല​മ്പ​ലം: ദേ​ശീ​യ പാ​ത​യി​ൽ ക​ല്ല​മ്പ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ല്ല​മ്പ​ലം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​യം​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.