ആം​ബി​ഷ​ൻ ബോ​ക്സ് ബ​ഹു​മ​തി യു​എ​സ്ടി​ക്ക്
Friday, July 23, 2021 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ആം​ബി​ഷ​ൻ ബോ​ക്സ് എം​പ്ലോ​യീ ചോ​യി​സ് ബ​ഹു​മ​തി​ക്ക് ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ സൊ​ല്യൂ​ഷ​ൻ​സ് ക​ന്പ​നി​യാ​യ യു​എ​സ്ടി അ​ർ​ഹ​മാ​യി. ആം​ബി​ഷ​ൻ ബോ​ക്സ് എ​ന്ന തൊ​ഴി​ൽ ഉ​പ​ദേ​ശ​ക പ്ലാ​റ്റ് ഫോം ​ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച എം​പ്ലോ​യീ ചോ​യി​സ് പു​ര​സ്ക്കാ​ര​ങ്ങ​ളി​ലാ​ണ് യു​എ​സ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
പ്ര​മു​ഖ ക​രി​യ​ർ അ​ഡ്വൈ​സ​റി ക​ന്പ​നി​യാ​ണ് ആം​ബി​ഷ​ൻ ബോ​ക്സ്. ഇ​ന്ത്യ​യി​ലെ 12 മി​ക​ച്ച ഐ​ടി, ഐ​ടി ഇ​എ​സ് ക​ന്പ​നി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഒ​രെ​ണ്ണ​മാ​യും, മൂ​ന്ന് വ​ൻ​കി​ട ഐ​ടി, ഐ​ടി​ഇ​എ​സ് ക​ന്പ​നി​ക​ളി​ലൊ​രെ​ണ്ണ​മാ​യും യു​എ​സ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2020 ൽ ​ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​ർ യു​എ​സ്ടി​ക്കു ന​ൽ​കി​യ റേ​റ്റിം​ഗും അ​വ​ലോ​ക​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആം​ബി​ഷ​ൻ ബോ​ക്സ് യു​എ​സ്ടി​യെ പു​ര​സ്ക്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.