ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്രം: ഇ​ന്നു​മു​ത​ൽ ദ​ർ​ശ​നം അ​നു​വ​ദി​ക്കും
Wednesday, June 23, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു​മു​ത​ൽ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് എ​ക്സി​കു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന സ​മ​യം ചു​വ​ടെ: രാ​വി​ലെ 3.45 മു​ത​ൽ 4.15 വ​രെ​യും 5.15 മു​ത​ൽ 6.15 വ​രെ​യും 8.30 മു​ത​ൽ 10 വ​രെ​യും 10.30 മു​ത​ൽ 11.15 വ​രെ​യും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 6.15 വ​രെ​യും 6.50 മു​ത​ൽ 7.20 വ​രെ​യും.
ഓ​രോ മി​നി​റ്റി​ലും ഓ​രോ ന​ട​ക​ളി​ൽ​കൂ​ടി മൂ​ന്നു​പേ​ർ​ക്കു വീ​തം പ്ര​വേ​ശ​നം ന​ൽ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​മാ​കും ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക.