ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെച്ചൊ​ല്ലി ത​ർ​ക്കം, മ​ർ​ദ​നം: കാ​ഞ്ഞി​രം​പാ​റ കോ​ള​നി​വാ​സി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 23, 2021 11:33 PM IST
പേ​രൂ​ർ​ക്ക​ട: ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​റും ഭ​ർ​ത്താ​വും ചേ​ർ​ന്ന് പ്ര​ശ്നം സം​സാ​രി​ച്ച് തീ​ർ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ അ​തു വാ​ക്കു​ത​ർ​ക്ക​ത്തി​ലും ഒ​ടു​വി​ൽ മ​ർ​ദ​ന​ത്തി​ലും ക​ലാ​ശി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​നി നി​വാ​സി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞി​രം​പാ​റ വി​കെപി ന​ഗ​ർ കോ​ള​നി​യി​ലെ ഒ​രു റ​സി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി വാ​ർ​ഡ് കൗ​ൺ​സി​ല​ർക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൗ​ൺ​സി​ല​റും ഭ​ർ​ത്താ​വും ഭാ​ര​വാ​ഹി​യു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ഇ​തി​നി​ടെ കൗ​ൺ​സി​ല​റു​ടെ ഭ​ർ​ത്താ​വ് ഭാ​ര​വാ​ഹി​യെ ആ​ക്ര​മി​ച്ചതായാണ് ആരോപണം. ഇ​തി​നി​ടെ പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ഭാ​ര​വാ​ഹി​യു​ടെ സ​മീ​പ​മെ​ത്തി​യ ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നും മ​ർ​ദ​ന​മേ​റ്റു. ഈ ​വി​വ​രം അ​റി​ഞ്ഞ​തോ​ടു​കൂ​ടി വി​കെ​പി ന​ഗ​ർ കോ​ള​നി നി​വാ​സി​ക​ൾ ചി​ല​ർ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ എ​ത്തി. ഇ​വ​ർ സ്റ്റേ​ഷ​നു​മു​ന്നി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.
കൗ​ൺ​സി​ല​ർ​ക്കും ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണം എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. സം​ഭ​വ​മ​റി​ഞ്ഞ് ക​ന്‍റോ​ൺ​മെ​ന്‍റ് എ​സി സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ പി​രി​ഞ്ഞു​പോ​യി എ​ങ്കി​ലും സം​ഭ​വ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.