1,501 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Wednesday, June 23, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,501 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1,623 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 9.5 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 11,649 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 1,423 പേ​ർ​ക്കു സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ നാ​ലു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.
പു​തു​താ​യി 2,909 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 3,717 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 43,345 ആ​യി.

കാ​ട്ടാ​ക്ക​ട​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം​കൂ​ടി

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. എ​ട്ട​രു​ത്തി വാ​ർ​ഡ് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ട്ടി​രു​ത്തി ബ​ർ​മ്മാ​റോ​ഡ് ക്രി​സ്തു​ദാ​സ് (60) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത് . പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തും കോ​വി​ഡ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തും. ര​ണ്ടാ​ഴ്ച​യാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.