ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി ആ​രം​ഭി​ച്ചു
Tuesday, June 22, 2021 11:44 PM IST
വി​തു​ര: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യ്ക്ക് വി​തു​ര​യി​ൽ തു​ട​ക്ക​മാ​യി .
പേ​പ്പാ​റ​യി​ലെ ര​ണ്ട​ര​യേ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ വി​ത്തെ​റി​ഞ്ഞ് ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​കൃ​ഷ്ണ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി,ശ്രീ​ല​ത, വാ​ർ​ഡം​ഗം ല​താ​കു​മാ​രി, കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബൈ​ജു എ​സ്.​സൈ​മ​ൺ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​ആ​ർ.​സു​രേ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ എം.​എ​സ്. അ​നാ​മി​ക, കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി.​എ​സ്.​അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​സ്മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ മു​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റും ഡോ​ക്ട​റു​മാ​യ രാ​ജേ​ന്ദ്ര​നെ പ​രി​ഷ​ത്ത് പൂ​വ​ച്ച​ൽ യൂ​ണി​റ്റ് അ​നു​സ്മ​രി​ച്ചു. ഗ​വ. യു​പി​സ്കൂ​ളി​ൽ ന​ട​ന്ന യോ​ഗം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ വ​ള​പ്പി​ൽ ഓ​ർ​മ​മ​ര​വും ന​ട്ടു. ആ​രോ​ഗ്യം, കൃ​ഷി, അ​ധ്യാ​പ​നം, പ​രി​സ്ഥി​തി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്കും മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​ഥ​മ ഡോ. ​രാ​ജേ​ന്ദ്ര​ൻ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു.
സ​തീ​ഷ് മ​മ്പ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​സ​ന​ൽ കു​മാ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം രാ​ധി​ക, ബ്ലോ​ക്ക് അം​ഗം ഉ​ഷാ വി​ൻ​സെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ശ്രീ​കു​മാ​രി, പ​രി​ഷ​ത്ത് സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.