പൂ​വ​ച്ച​ൽ ഖാ​ദ​റി​ന് സാം​സ്കാ​രി​ക കേ​ര​ളം വി​ട ചൊ​ല്ലി
Tuesday, June 22, 2021 11:41 PM IST
കാ​ട്ടാ​ക്ക​ട: അ​ന്ത​രി​ച്ച മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്ന പൂ​വ​ച്ച​ൽ ഖാ​ദ​റി​ന്‍റെ മൃ​ത​ദേ​ഹം പൂ​വ​ച്ച​ൽ കു​ഴി​യം​കോ​ണം ജ​മാ​അ​ത്ത് ഖ​ബ​ർസ്ഥാ​നി​ൽ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ച്ചു.​വൈ​കു​ന്നേ​രം നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ജ​ൻ​മ​നാ​ട് നി​റ​ഞ്ഞ ക​ണ്ണു​ക​ളോ​ടെ​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. പു​ഞ്ചി​രി കൊ​ണ്ടും മൗ​നം കൊ​ണ്ടു​മാ​ണ് പൂ​വ​ച്ച​ൽ ഖാ​ദ​ർ സം​സാ​രി​ക്കു​ന്ന​ത്.

പ്ര​ണ​യ​ഗീ​ത​ങ്ങ​ളി​ലൂ​ടെ പൂ​ത്തു​ല​ഞ്ഞ ക​വി മ​ണ്ണി​ലേ​ക്ക് അ​മ​ർ​ന്ന​പ്പോ​ൾ നാ​ടി​ന്‍റെ നൊ​മ്പ​ര​വും അ​തി​ലേ​ക്ക് അ​മ​രു​ക​യാ​യി​രു​ന്നു. അ​താ​ണ് പൂ​വ​ച്ച​ൽ ഇ​ന്ന​ലെ ദ​ർ​ശി​ച്ച​ത്. തി​രു​മ​ല​യി​ൽ താ​മ​സി​ച്ച ഖാ​ദ​ർ പ​ള്ളി നി​സ്കാ​ര​ത്തി​നും മ​റ്റ് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും ആ​ശ്ര​യി​ച്ചി​രു​ന്ന​ത് സ്വ​ദേ​ശ​ത്തെ പ​ള്ളി ത​ന്നെ​യാ​യി​രു​ന്നു എ​ന്ന​തി​ൽ നി​ന്ന് ത​ന്നെ നാ​ടി​നോ​ടു​ള്ള സ്നേ​ഹം ഉ​റ​പ്പി​ച്ചി​രു​ന്നു. നാ​ടി​ന്‍റെ വി​ക​സ​ന കാ​ര്യ​ത്തി​ലും സാം​സ്ക്കാ​രി​ക കാ​ര്യ​ത്തി​ലും ഖാ​ദ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ സെ​മി​നാ​റു​ക​ളി​ൽ ഉ​ദ്ഘാ​ട​ക​നാ​യി അ​ദ്ദേ​ഹം അ​ടു​ത്ത നാ​ളു​ക​ളി​ൽ വ​രെ പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​ന​യം കൊ​ണ്ട് സ​ർ​വ​രേ​യും അ​മ്പ​രി​പ്പി​ച്ച ഈ ​ക​വി ഹൃ​ദ​യ​ത്തെ മ​ന​സി​ൽ ആ​രാ​ധി​ക്കു​ന്ന​വ​രാ​ണ് ഈ ​ഗ്രാ​മ​വാ​സി​ക​ൾ. പൂ​വ​ച്ച​ലി​ൽ നി​ന്ന് ആ​ര്യ​നാ​ട്ടെ​ത്തി​യാ​ണ് അ​ദ്ദേ​ഹം സ്കൂ​ൾ പ​ഠ​ന​ക്കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കൈ​യെ​ഴു​ത്ത് മാ​സി​ക​യി​ലൂ​ടെ ര​ച​ന തു​ട​ങ്ങി​യ ഖാ​ദ​ർ പി​ന്നെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ സി​നി​മ ഗാ​ന​വും പി​ന്നെ പ്ര​ശ​സ്ത​മാ​യ "ശ​ര​റാ​ന്ത​ൽ തി​രി താ​ണു' എ​ന്ന ഗാ​ന​വും എ​ഴു​തി തീ​ർ​ന്ന​യു​ട​ൻ ത​ന്നെ പാ​ടി കേ​ൾ​പ്പി​ച്ച​താ​യി സ​ഹോ​ദ​ര​ൻ ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു.
ഖാ​ദ​റി​ന്‍റെ വി​ന​യ​വും സ്നേ​ഹ​വും ബ​ന്ധു​ക്ക​ൾ​ക്ക് പു​റ​മേ നാ​ട്ടു​കാ​രും അ​നു​ഭ​വി​ച്ച​താ​ണെ​ന്ന് ഹ​മീ​ദ് പ​റ​ഞ്ഞു.