ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത; ജാ​ഗ്ര​താ നി​ര്‍​ദേ​ശം
Tuesday, June 22, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം:​ഇ​ന്നും രാ​ത്രി 11.30 വ​രെ 1.8 മു​ത​ല്‍ 2.5 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

വീ​ടി​ന്‍റെ
താ​ക്കോ​ൽദാ​നം
ന​ട​ത്തി

ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം റോ​ട്ട​റി ക്ല​ബി​ന്‍റെ 30-ാം വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ന് വീ​ട്‌​വ​ച്ചു ന​ൽ​കി.​സ്നേ​ഹ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വി.​ശ​ശി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
തു​മ്പ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ൽ ബെ​ല്ല​മി​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് ഏ​ഴ് ല​ക്ഷം മു​ട​ക്കി വീ​ട് വ​ച്ച് ന​ൽ​കി​യ​ത്. തു​മ്പ വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ക്സി​ലി​ൻ മേ​രി , ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജീ​വ, സെ​ക്ര​ട്ട​റി ശാം ​കി​ഷോ​ർ , അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.