വീ​ട്ടി​ൽ പു​സ്ത​ക​പ്പു​ര​യും യൂ​ട്യൂ​ബ് ചാ​ന​ലും ഒ​രു​ക്കി പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Tuesday, June 22, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​യ​നാ ദി​ന​ത്തി​ലും വാ​യ​ന​വാ​രാ​ച​ര​ണ​ത്തി​ലും വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. 12000 വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ പു​സ്ത​ക​പ്പു​ര, സ​ർ​ഗ​വാ​സ​ന​ക​ളു​ടെ പ്ര​ക​ട​ന​ത്തി​നും ആ​സ്വാ​ദ​ന​ത്തി​നു​മാ​യി "സ​ർ​ഗ സ​ഞ്ചാ​രം'​യൂ​ട്യൂ​ബ് ചാ​ന​ൽ, കൂ​ടു​ത​ൽ വാ​യ​ന​യ്ക്കും പു​സ്ത​ക പ​രി​ച​യ​പ്പെ​ട​ലി​നു​മാ​യി ഇ ​ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​വ ക്ര​മീ​ക​രി​ച്ചു.
സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ അ​റു​പ​തി​നാ​യി​രം പു​സ്ത​ക​ങ്ങ​ൾ ഒ​രു​ക്കി​യ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​മാ​യി​ട്ടാ​ണ് വാ​യ​നാ​ദി​ന​ത്തി​ൽ ഓ​രോ വീ​ടു​ക​ളി​ലും കു​ട്ടി​പു​സ്ത​ക​ശാ​ല ഒ​രു​ക്ക​ണ​മെ​ന്ന ആ​ശ​യ​വു​മാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ന്ന​ത്. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ, പ​ഠ​ന​സ​ഹാ​യി​ക​ൾ, ഡി​ക്ഷ്ണ​റി​ക​ൾ, റ​ഫ​റ​ൽ ഗ്ര​ന്ഥ​ങ്ങ​ൾ, വ്യാ​ക​ര​ണ​ഗ്ര​ന്ഥ​ങ്ങ​ൾ, ക​ഥ​ക​ൾ, ക​വി​ത​ക​ൾ, ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ, നോ​വ​ലു​ക​ൾ തു​ട​ങ്ങി​യ പു​സ്ത​ക ശേ​ഖ​ര​ങ്ങ​ൾ വീ​ട്ടി​ൽ പ്ര​ത്യേ​ക​മാ​യി അ​വ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ൽ ഒ​രു​ക്കു​വാ​ൻ ക്ലാ​സ് അ​ധ്യാ​പ​ക​രും ആ ​ക്ലാ​സി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രും നേ​തൃ​ത്വം ന​ൽ​കും. പു​സ്ത​ക​ങ്ങ​ൾ സ​ബ്സി​ഡി വി​ല​യി​ൽ വീ​ട്ടി​ൽ എ​ത്തി​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ത്തും.
സെ​ന്‍റ്മേ​രി​സ് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ച്ചു. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി.​ബാ​ബു , ഹെ​ഡ്മാ​സ്റ്റ​ർ ബി​ജോ ഗീ​വ​ർ​ഗീ​സ്, പ്രോ​ഗ്രാം കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.